പ്രശസ്ത പോപ്പ് ഗായിക റിഹാന ഏത് പ്രതിസന്ധിയെയും ശാന്തതയോടെ നേരിടുന്ന വ്യക്തിയാണ്. പോപ്പ് താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. റിഹാനയുടെ ശരീരത്തിൽ ഒരു വാതിൽ വന്ന് ഇടിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്നത്
ന്യൂയോർക്ക് നഗരത്തിലെ ഫോർ സീസൺസ് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ മുന്നിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് വാതിൽ പിടിക്കാതെ മുന്നോട്ട് പോയതോടെ വാതിൽ റിഹാനയുടെ മുഖത്തേക്ക് അടയുകയായിരുന്നു.
എന്നിരുന്നാലും, ഗ്രാമി ജേതാവ് ഇതൊന്നും കാര്യമാക്കിയില്ല. താരം ഇതിനോട് വളരെ കൂളായി പ്രതികരിച്ചു. ഒരു നിമിഷം അവിടെ നിന്ന റിഹാന, "നീ എന്തൊരു മാന്യനാണ്" എന്ന് കളിയായി പറഞ്ഞു. ഇതിനുശേഷം, താരം തന്റെ കാറിൽ കയറി പോയി.
റിഹാനയുടെ പങ്കാളിയായ എസാപ് റോക്കിയുടെ പുതിയ ആൽബം, 'ഡോൺഡ് ബി ഡംബ്', പുറത്തിറങ്ങിയ ദിവസം തന്നെയാണ് ഈ സംഭവം നടന്നത്. റോക്കിയുടെ നാലാമത്തെ ആൽബമാണിത്. ആൽബം റിലീസിന് പിന്നാലെ സാറ്റർഡേ നൈറ്റ് ലൈവിൽ അതിഥിയായും റോക്കി എത്തിയിരുന്നു. ശേഷം ഒരു പാർട്ടിയിലും താരദമ്പതികൾ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
