'തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു'; തൃഷക്കെതിരായ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് എ.വി രാജു

FEBRUARY 21, 2024, 6:02 AM

ചെന്നൈ: നടി തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു രംഗത്ത്. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സിനിമാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആണ് രാജു വ്യക്തമാക്കിയത്.

2017ല്‍ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമര്‍ശം നടത്തിയത്. സേലം വെസ്റ്റ് എംഎല്‍എ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോര്‍ട്ടില്‍ എത്തിച്ചെന്നായിരുന്നു ഇയാളുടെ പരാമര്‍ശം. തൃഷയ്‌ക്കെതിരെ എ.വി. രാജു നടത്തിയ ഈ അധിക്ഷേപ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 

അതേസമയം പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി തൃഷയും  രംഗത്തെത്തിയിരുന്നു. ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏത് നിലവാരത്തിലേക്കും ആളുകള്‍ തരംതാഴുന്ന കാഴ്ച വെറുപ്പുളവാക്കുന്നതാണ് എന്നും  തുടര്‍നടപടികള്‍ തന്റെ അഭിഭാഷക വിഭാഗം സ്വീകരിക്കുമെന്നും ആണ് തൃഷ പ്രതികരിച്ചത്. രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകന്‍ ചേരനും ആവശ്യപ്പെട്ടിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് രാജു ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam