വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടനെതിരെ യുവതിയുടെ പരാതി 

FEBRUARY 20, 2024, 9:40 AM

27 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ തെലുങ്ക് നടൻ സന്തോഷിനെതിരെ കേസെടുത്ത് പോലീസ്. ബംഗളൂരു ജ്ഞാനഭാരതി പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഉല്ലാൽ മെയിൻ റോഡ് സ്വദേശിനിയായ ബ്യൂട്ടീഷനാണ് പരാതിക്കാരിയായ യുവതി.

ബസവേശ്വർനഗറിലെ സലോണിൽ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. 2019ലാണ് സന്തോഷിനെ പരാതിക്കാരി പരിചയപ്പെടുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞ് സന്തോഷ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്. തുടർന്ന് പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നാലെ വിവാഹ വാഗ്ദാനം നൽകി സന്തോഷ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

അതേസമയം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. സന്തോഷിന്റെ വാഗ്ദാനങ്ങളെല്ലാം കളവാണെന്ന് മനസിലാക്കിയ പെൺകുട്ടി നടനുമായി അകന്നു. ഇതിൽ പ്രകോപിതനായ സന്തോഷ്, പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. ഫെബ്രുവരി 14ന് സന്തോഷ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam