ആലിയ ഭട്ടിനെ നിരന്തരം വിമർശിക്കുന്ന നടിയാണ് കങ്കണ റണാവത്ത്. ആലിയ ഒരു സാധാരണ നടി മാത്രമാണെന്നാണ് 2019ൽ കങ്കണ പറഞ്ഞത്. അന്ന് ആലിയയ്ക്ക് പിന്തുണയുമായി നടൻ രൺദീപ് ഹൂഡ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കങ്കണ ആലിയയെ ലക്ഷ്യമിട്ടപ്പോൾ താൻ പ്രതിരോധിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രൺദീപ്.
യുട്യൂബർ സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞത്. 2014ൽ പുറത്തിറങ്ങിയ ഇംതിയാസ് അലിയുടെ ഹൈവേ എന്ന ചിത്രത്തിലാണ് ആലിയയും രൺദീപും ഒരുമിച്ച് അഭിനയിച്ചത്. ആലിയയുമായി തനിക്ക് ആത്മീയ ബന്ധമുണ്ടെന്ന് രൺദീപ് പറയുന്നു. അവൾക്കും അങ്ങനെ തോന്നുന്നുണ്ടോ എന്നറിയില്ല. അത് അവളുടെ ഇഷ്ടമാണ്. എനിക്ക് എനിക്കുവേണ്ടി മാത്രമേ സംസാരിക്കാൻ കഴിയൂ. അവൾ എപ്പോഴും പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നത് ഞാൻ കണ്ടു.
ആലിയയെ കങ്കണ റണാവത്ത് അന്യായമായി ടാർഗെറ്റുചെയ്‌തതിനാലാണ് ഞാൻ ആലിയയ്‌ക്ക് വേണ്ടി ആത്മാർത്ഥമായി നിലകൊണ്ടത്. ഈ ഇൻഡസ്ട്രിയിൽ നിന്ന് നിങ്ങൾക്ക് ഒരുപാട് കിട്ടിയെന്ന് ഞാൻ കരുതുന്നുണ്ടെങ്കിലും, നിങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ നിങ്ങളുടെ സഹ അഭിനേതാക്കളെയോ സഹപ്രവർത്തകരെയോ ടാർഗെറ്റുചെയ്യുന്നത് അനുചിതമാണ്.എനിക്ക് അത് ചെയ്യണമെന്ന് തോന്നി (ആലിയയെ പ്രതിരോധിക്കുക) ഞാൻ അത് ചെയ്തു. ഞാൻ അതിനെക്കുറിച്ച് ഇത്ര ആഴത്തിൽ ചിന്തിച്ചിട്ടില്ല'' രണ്‍ദീപ് വിശദീകരിച്ചു.
'ഗല്ലി ബോയ്' റിലീസ് ചെയ്ത സമയത്താണ് കങ്കണ ആലിയയുടെ അഭിനയത്തെ പരിഹസിച്ച് സംസാരിച്ചത്. ഗല്ലി ബോയിയിലെ ആലിയയുടെ പ്രകടനം സാധാരണ പ്രകടനം മാത്രമാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം. ആ സമയത്ത് ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റ് നടത്തിയ 2019ലെ മികച്ച നടിയെ തെരഞ്ഞെടുക്കാനുള്ള സര്‍വെയില്‍ മണികര്‍ണികയിലെ അഭിനയത്തിന് കങ്കണക്ക് 37 ശതമാനം വോട്ടും ആലിയക്ക് 33 ശതമാനം വോട്ടും ലഭിച്ചിരുന്നു.
ഇതിനെക്കുറിച്ച് കങ്കണയുടെ പ്രതികരണം തേടിയപ്പോള്‍ എനിക്ക് നാണക്കേട് തോന്നുന്നു. ഗല്ലി ബോയിയില്‍ എന്തു പ്രകടനമാണ് ആലിയ കാഴ്ച വച്ചത്. തുറന്നു സംസാരിക്കുന്ന പെണ്‍കുട്ടി, ബോളിവുഡിൻ്റെ തീപ്പൊരി പെൺകുട്ടി, സ്ത്രീ ശാക്തീകരണം, നല്ല അഭിനയം..ഈ നാണക്കേടില്‍ നിന്നും ദയവായി എന്നെ ഒഴിവാക്കൂ'' എന്നായിരുന്നു നടി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്