രൺബീർ കപൂർ തൻ്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ രാമായണത്തിനായി കഠിനമായ തയ്യാറെടുപ്പുകളിലാണ് എന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണം. ഇപ്പോൾ ചിത്രത്തിലെ നടൻ്റെ അമ്മയായി അഭിനയിക്കുന്ന താരം ഇന്ദിര കൃഷ്ണ താരത്തിനായി എഴുതിയ ഒരു നന്ദി കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. രൺബീറിൻ്റെ ദയയ്ക്കും പരിചരണത്തിനും ആണ് അവർ നന്ദി പറഞ്ഞിരിക്കുന്നത്.
ഇന്ദിര തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ആണ് രൺബീറിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നന്ദി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. "ആനിമലിംഗ്...❤️....നിങ്ങളുടെ പരിചരണത്തിനും സ്നേഹത്തിനും ദയയ്ക്കും നന്ദി രൺബീർ...കോസ്റ്റാർ." എന്നാണ് അവർ പോസ്റ്റിൽ പറയുന്നത്. ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം നിതേഷ് തിവാരിയുടെ ഇതിഹാസ ചിത്രത്തിൽ ശ്രീരാമൻ്റെ അമ്മ രാജ്ഞി കൗശല്യയുടെ കഥാപാത്രത്തെയാണ് ഇന്ദിര അവതരിപ്പിക്കുന്നത്. രൺബീറിൻ്റെ അനിമലിൽ രശ്മിക മന്ദാനയുടെ അമ്മയായും താരം അഭിനയിച്ചിരുന്നു.
അതേസമയം ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. രൺബീറും സായ് പല്ലവിയും ശ്രീരാമനായും സീതാദേവിയായും ഉള്ള ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബോബി ഡിയോൾ, വിജയ് സേതുപതി, സണ്ണി ഡിയോൾ എന്നിവർ യഥാക്രമം കുംഭകരൻ, വിഭീഷണൻ, ഹനുമാൻ എന്നിവരെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്