സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ രാമനെ അവതരിപ്പിക്കുന്ന രൺബീർ കപൂറും സീതയായെത്തുന്നത് സായ് പല്ലവി ആണെന്നും നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു.
അതേസമയം സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപേ മറ്റ് ഒരുക്കങ്ങൾ പൂർത്തിയാക്കാനൊരുങ്ങുകയാണ് നിതീഷ് തിവാരി എന്നാണ് പുറത്തു വരുന്ന വിവരം. ചിത്രത്തിലെ സംഭാഷണ ഭാഗങ്ങൾക്ക് വേണ്ടി പ്രത്യേക സംഘത്തിന് തിവാരി രൂപം നൽകിയിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംസാരശൈലിയും പ്രത്യേകം രൂപീകരിക്കും എന്നും റിപ്പോർട്ട് പുറത്തു വരുന്നുണ്ട്.
രാമനായി വേഷമിടുന്ന രൺബീർ കപൂറിനെ ഭാഷാശൈലി പഠിക്കാൻ വിദഗ്ധനായ ഒരാളുടെ അടുത്തേക്ക് തിവാരി അയച്ചുവെന്നും അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കഥാപാത്രത്തിന് വേണ്ടി സംസാരശൈലിയിലാണ് രൺബീർ കപൂർ ഏറ്റവും കൂടുതൽ പരിശീലനത്തിൽ ഏർപ്പെടുന്നത്. വളരെ വലിയ തോതിലുള്ള വിഎഫ്എക്‌സ് വേണ്ട ചിത്രമാണെന്നും സ്‌പെഷ്യൽ എഫ്കടുകൾക്ക് രാജ്യാന്തര നിലാവരം ഉണ്ടാവുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്