ഹൈദരാബാദ്: അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആന്ധ്രയില്‍ അവസാന ഷെഡ്യൂളിലാണ്. അതേ സമയം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് തലവേദനയായി ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യം ചോര്‍ന്നിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
നടി രശ്മിക മന്ദാനയുടെ ലുക്കാണ് ഇപ്പോള്‍ പുറത്തായത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ ഭാര്യ ശ്രീ വല്ലി എന്ന റോളിലാണ് രശ്മിക എത്തുന്നത്. കഴിഞ്ഞ ദിവസം ചുവന്ന സാരി ഉടുത്ത് ആഭാരണങ്ങള്‍ ധരിച്ച് രശ്മിക ഷൂട്ടിംഗ് സ്പോട്ടില്‍ നടക്കുന്ന ചിത്രം വൈറലായിരുന്നു. ഇതിന് പിന്നാലെ താന്‍ ആന്ധ്രയിലെ ക്ഷേത്രത്തില്‍ ഷൂട്ടിംഗിന് എത്തിഎന്നും അത് മികച്ച അനുഭവമായിരുന്നെന്നും രശ്മികയും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
Here's The Massive #RashmikaMandanna GLIMPSE from the Set of #AlluArjun Starrer Biggie #Pushpa2TheRule 🔥🔥 #Pushpa2 . @alluarjun...@iamRashmika pic.twitter.com/3oL1UxbpPs
— Manoz Kumar (@ManozKumarTalks) March 20, 2024
അതേസമയം പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രം ചോര്‍ന്നതില്‍ അല്ലു അര്‍ജുന്‍ ഒട്ടും സന്തോഷത്തില്‍ അല്ലെന്നാണ് പുതിയ വിവരം. സെറ്റിലെ സുരക്ഷ സംബന്ധിച്ച് അല്ലു അര്‍ജുന് അതൃപ്തിയുണ്ടെന്നാണ് വിവരം. സിനിമയുടെ സെറ്റിൽ വേണ്ടത്ര സുരക്ഷയില്ലാത്തതിന് അല്ലു അർജുൻ നിർമ്മാതാക്കളെ ശാസിച്ചതായി ആണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം ടീമിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്