ഓസ്‌കര്‍ വേദിയില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍. പുരസ്‌കാര പ്രഖ്യാപന വേദിയായ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ ചുവന്ന ബാഡ്ജ് അണിഞ്ഞാണ് ഏതാനും താരങ്ങള്‍ എത്തിയത്.
ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടല്‍ വേണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം ഓസ്കർ പുരസ്കാര പ്രഖ്യാപന വേദി വളഞ്ഞായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തെക്കുറിച്ച് സൂചന ഉണ്ടായിരുന്നത് കൊണ്ട് ലോസ് ഏഞ്ചൽസ് പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. പക്ഷേ പ്രതിഷേധക്കാർ സൺസെറ്റ് ബ്ലൂവിഡിയിലെ സുരക്ഷാ ചെക്ക്‌പോസ്റ്റുകൾക്ക് സമീപം ഗതാഗതം തടഞ്ഞു.
ഓസ്കർ വേദിയിലും ഇസ്രയേൽ-ഹമാസ് യുദ്ധത്തെ കുറിച്ച് താരങ്ങൾ സംസാരിച്ചു. യുദ്ധം നിർത്താനും ലോകസമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ അവർ പിന്തുണച്ചു. മികച്ച ഡോക്യുമെൻ്ററിയായി തിരഞ്ഞെടുത്തത് യുദ്ധ പ്രമേയമായ 20 ഡേയ്‌സ് ഇൻ മരിയൂപോളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്