കൊച്ചി: താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും പരാജയമാകുന്ന സാഹചര്യത്തില്‍ ചെലവ് കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്നും സംഘടന.
ഈ വര്‍ഷം 199 സിനിമകള്‍ റിലീസായി. ആകെ നിര്‍മാണ ചെലവ് 1000 കോടിയോളം. അതില്‍ 26 സിനിമകള്‍ വിജയിച്ചപ്പോള്‍ 300 കോടി തിരിച്ചുപിടിക്കാനായി.
700 കോടിയോളം നഷ്ടമായി. താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഈ വര്‍ഷം അഞ്ച് സിനിമകളാണ് 100 കോടി വരുമാനം നേടിയത്.
മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആര്‍എം തുടങ്ങിയ ചിത്രങ്ങളാണ് 100 കോടി കടന്നത്. അതില്‍ മഞ്ഞുമ്മല്‍ ബോയ്സ് 242 കോടി നേടി. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയായിരുന്നു വരുമാനം.
അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി. കിഷ്‌കിന്ധാ കാണ്ഡം, ഗുരുവായൂരമ്ബല നടയില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങള്‍ 50 കോടിക്ക് മേലേയും കളക്ഷന്‍ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്