എം പദ്മകുമാർ സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ സിനിമയാണ് മാമാങ്കം. ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്‌ലാൻ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചു. കാവ്യ ഫിലിം കമ്ബനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിആദ്യമായി നിർമ്മിക്കുന്ന സിനിമയായിരുന്നു ഇത്. 2019 ഡിസംബർ 12ന് പുറത്തിറങ്ങിയ സിനിമ ബോക്സോഫീസില്‍ നേട്ടമുണ്ടാക്കിയില്ല. മാമാങ്കം സിനിമ പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഡീഗ്രേഡിങ് ആണെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു.
ഒരു സിനിമയെടുത്ത് അത് പരാജയപ്പെട്ടതിന് നിർമ്മാതാവിനെ തെറിവിളിക്കേണ്ട കാര്യം എന്താണെന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ഒരു യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
"ഞാൻ ഒരു സിനിമയെടുത്തു. ഇറങ്ങിയ പ്രൊഡക്റ്റ് മോശമായിപ്പോയി. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇഷ്ടമായില്ല. അത് പറഞ്ഞിട്ട്, ഈ പൈസ ഇറക്കുന്നവൻ്റെ വീട്ടിലിരിക്കുന്നവരെയും തൊഴിലിനെയും കളിയാക്കേണ്ടതിൻ്റെ ചേതോവികാരം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.
സംവിധാനം മോശമായെങ്കില്‍ സംവിധായകനോട് ചോദിക്കൂ. അഭിനയം മോശമായെങ്കില്‍ നടന്മാരോടും പാട്ട് മോശമായെങ്കില്‍ അതിൻ്റെ സംഗീതസംവിധായകരോടും ചോദിക്കണം. ഇതാണല്ലോ ചെയ്യേണ്ടത്. എനിക്ക് തോന്നുന്നു, ആ സമയത്ത് ഡീഗ്രേഡിങിൻ്റെ ഒരു ഉത്സവം നടക്കുന്ന കാലഘട്ടമായിരുന്നു.
ഫാൻ ഫൈറ്റ് ഭയങ്കരമായി ബാധിച്ചിട്ടുണ്ട്. എന്നെ ചീത്ത പറഞ്ഞ് വന്നവരുടെയൊക്കെ പ്രൊഫൈല്‍ പിക്ചർ നോക്കിയാല്‍ അറിയാം, എവിടെനിന്ന് വന്നതാണെന്ന്. അതില്‍ അസോസിയേഷൻ ഇടപെടേണ്ടിയിരുന്നു. ഇവിടെ ഒന്നുമുണ്ടായില്ല. ഫാൻസ് അസോസിയേഷൻ്റെ ടോപ്പിലിരിക്കുന്ന ആള്‍ക്കാരുമായി ഈ മെഗാ സ്റ്റാറുകള്‍ക്ക് ബന്ധമുള്ളതാണ്.
അവർക്ക് ഫാൻസുകാരോട് സിനിമ ഡീഗ്രേഡ് ചെയ്യരുതെന്ന് പറയാം. സിനിമയിലെ അണിയറപ്രവർത്തകരില്‍ പലരും മാറിനിന്ന് കൈകൊട്ടി ചിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്."- വേണു കുന്നപ്പിള്ളി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്