ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ പ്രിയങ്ക ചോപ്ര ഇന്ന് ആഗോള തലത്തില്‍ അറിയപ്പെടുന്ന താരമാണ്. പ്രിയങ്ക ചോപ്ര ഇപ്പോൾ ഭർത്താവിനൊപ്പം അമേരിക്കയിലാണ് താമസിക്കുന്നത്. പോപ് ഗായകൻ നിക് ജോനാസിനെയാണ് പ്രിയങ്ക ചോപ്ര വിവാഹം ചെയ്തത്. ഇരുവർക്കും ഒരു പെൺകുഞ്ഞും ഉണ്ട്.
26ാം വയസിലാണ് നിക് ജോനാസ് വിവാഹിതനാകുന്നത്. അന്ന് പ്രിയങ്കയ്ക്ക് പ്രായം 36 ഉം. പ്രായ വ്യത്യാസം, രണ്ട് സംസ്കാരങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി ഈ വിവാഹബന്ധം അധികകാലം മുന്നോട്ട് പോകില്ലെന്ന് പലരും പ്രവചിച്ചു. എന്നാല്‍ മുൻവിധികളെയെല്ലാം കാറ്റില്‍ പറത്തി ഇരുവരും ഇന്നും സന്തോഷകരമായി ജീവിക്കുകയാണ്.
എന്നാൽ പ്രിയങ്ക ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുമ്പ് ഗോസിപ്പ് കോളങ്ങളില്‍ മിക്കപ്പോഴും ഇടം പിടിച്ചിരുന്ന താരമാണ് നിക് ജോനാസ്. ഒന്നിലേറെ സെലിബ്രിറ്റികളുമായി നിക് ജോനാസിന് പ്രണയ ബന്ധം ഉണ്ടായിട്ടുണ്ട്. ഹോളിവുഡ് താരങ്ങളായ മിലി സിറസ്, സെലിന ഗോംസ്, ലിലി കോളിൻസ്, കെന്റല്‍ ജെന്നർ തുടങ്ങിയവരൊക്കെ നിക് ജോനാസിന്റെ മുൻ കാമുകിമാരാണ്.
മുമ്പൊരിക്കല്‍ ഭർത്താവിന്റെ മുൻ ബന്ധങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിച്ചിട്ടുണ്ട്. നിക് ആരെ ഡേറ്റ് ചെയ്തെന്ന് താൻ കാര്യമാക്കുന്നില്ല. ഭാവിയെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്റെ പുസ്തകം പിറകിലേക്ക് ഞാൻ വായിക്കാറില്ല. മുന്നോട്ടുള്ള അധ്യായങ്ങളിലേക്കാണ് പോകേണ്ടതെന്ന് താൻ വിശ്വസിക്കുന്നെന്നും പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്