മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ദുല്‍ഖറും എമ്പുരാനിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ പൃഥ്വിരാജ് പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ആരൊക്കെ എമ്പുരാനിലുണ്ടാകുമെന്ന് ഞാൻ പുറത്തുവിട്ടിട്ടില്ല. മോഹൻലാല്‍ ഉണ്ടാകും എന്നേ നിലവില്‍ പറയാനാകൂ എന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ദുല്‍ഖറിനൊപ്പം എനിക്ക് ഒരു മലയാള സിനിമയില്‍ വേഷമിടണമെന്നുണ്ട്. ദുല്‍ഖറിനും അങ്ങനെ ഒരു ആഗ്രഹമുണ്ടാകും. ഞങ്ങളെ രണ്ടു പേരെയും ഒന്നിച്ച് സിനിമയില്‍ കാണാൻ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാകും.
മികച്ച ഒരു തിരക്കഥയുമായുള്ള സിനിമയ്ക്ക് മാത്രമേ ഞങ്ങള്‍ രണ്ടുപേരും സമ്മതം നല്‍കൂ. ഞങ്ങള്‍ക്ക് യോജിക്കുന്ന ഒരു സിനിമ കഥ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്