ക്യാൻസർ പോരാട്ടത്തിൽ കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗൻ മാർക്കലും

MARCH 23, 2024, 11:19 AM

ക്യാൻസറിനോടുള്ള അതിജീവനത്തിൽ  കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗൻ മാർക്കലും.  

ആരോഗ്യവും രോഗമുക്തിയും കേറ്റിന് ആശംസിക്കുന്നുവെന്നാണ് പ്രിൻസസ് ഓഫ് വെയിൽസ് കാതറീന്റെ വീഡിയോ പ്രസ്താവനയ്ക്ക് പിന്നാലെ ഹാരിയും മേഗനും പ്രതികരിച്ചത്. 

വെള്ളിയാഴ്ചയാണ് വീഡിയോ സന്ദേശത്തിലൂടെ ക്യാൻസർ ബാധിതയാണെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചതായും കേറ്റ് മിഡിൽടൺ വിശദമാക്കിയത്. 

vachakam
vachakam
vachakam

 ഉദരശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികൾ ഫെബ്രുവരിയിൽ ആരംഭിച്ചതായും കാതറിൻ വിശദമാക്കി.

ക്യാൻസർ രോഗികളായ ആരും തന്നെ നിങ്ങൾ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് വീഡിയോ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.  ഫെബ്രുവരിയിലാണ് കീമോ തെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചതെന്നും കേറ്റ് വിശദമാക്കി.

ക്രിസ്തുമസിന് ശേഷം കേറ്റ് പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്നതിനേ ചൊല്ലി പല രീതിയിലുള്ള അഭ്യൂഹങ്ങളും വരുന്നതിനിടയിലാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധകരെ ഞെട്ടിക്കുന്ന കേറ്റിന്റെ പ്രസ്താവനയെത്തിയത്. 

vachakam
vachakam
vachakam



 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam