'ഹിന്ദി സിനിമകൾ പ്ലാസ്റ്റിക് പോലെ കൃത്രിമം';  പ്രകാശ് രാജ്

JANUARY 27, 2026, 10:58 PM

മുഖ്യധാര ഹിന്ദി സിനിമകൾക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. ഹിന്ദി ചലച്ചിത്ര മേഖലയ്ക്ക് അതിന്റെ തനിമയും വേരുകളും നഷ്ടപ്പെട്ടുവെന്ന് പ്രകാശ് രാജ് പറഞ്ഞു. മലയാളം, തമിഴ് സിനിമകൾ ശക്തമായ ഉള്ളടക്കമുള്ള ചിത്രങ്ങളുമായി മുന്നേറുമ്പോൾ ബോളിവുഡ് വെറും കാഴ്ചപ്പണ്ടമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദി സിനിമകളുടെ ഇന്നത്തെ അവസ്ഥയെ മാഡം തുസാഡ്‌സ് മ്യൂസിയത്തിലെ പ്ലാസ്റ്റിക് പ്രതിമകളോടാണ് പ്രകാശ് രാജ് ഉപമിച്ചത്. "നിലവിലെ സാഹചര്യത്തിൽ മലയാളം, തമിഴ് സിനിമകൾ വളരെ കരുത്തുറ്റ ചിത്രങ്ങളാണ് നിർമ്മിക്കുന്നത്. എന്നാൽ ഹിന്ദി സിനിമയ്ക്ക് അതിന്റെ വേരുകൾ നഷ്ടപ്പെട്ടിരിക്കുന്നു. അവിടെ എല്ലാം കാണാൻ ഭംഗിയുള്ളതും അതിശയകരവുമാണ്, പക്ഷേ മാഡം തുസാഡ്‌സ് മ്യൂസിയത്തിലെ പ്ലാസ്റ്റിക് പോലെ കൃത്രിമമാണ് അവ," അദ്ദേഹം പറഞ്ഞു. 

''മലയാളവും തമിഴും കഥകൾക്കും ഉള്ളടക്കത്തിനും പ്രാധാന്യം നൽകുമ്പോൾ ഹിന്ദി സിനിമകൾ പകിട്ടിന് പുറകെ പോവുകയാണ് . നമുക്ക് (ദക്ഷിണേന്ത്യക്കാർക്ക്) ഇനിയും കഥകൾ പറയാനുണ്ട്, തമിഴിലെ പുതിയ യുവ സംവിധായകർ ദളിത് പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അത് വളരെയധികം പ്രതീക്ഷ നൽകുന്നു,"- പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam