ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അബ്രാം ഖുറേഷിയായും സ്റ്റീഫൻ നെടുമ്പള്ളിയായും എത്തുന്നു. സയദ് മസൂദായി പൃഥ്വിരാജും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, ശക്തി കപൂർ, ഇന്ദ്രജിത്ത്, സായ്‌കുമാർ, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഇപ്പോൾ എമ്പുരാനിലെ ടൊവിനോ തോമസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടൊവിനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. 'അധികാരം ഒരു മിഥ്യയാണ്' എന്ന ടാഗ്‌ലെെനും പോസ്റ്ററിലുണ്ട്. ജതിൻ രാംദാസായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ലൂസിഫറിൽ അതിഥി വേഷത്തിലെത്തിയ ജതിൻ രാംദാസ് എമ്പുരാനിൽ മുഴുനീള വേഷത്തിലാകും എത്തുകയെന്നാണ് വിവരം.
2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2023ഓടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചു. 2024 ഡിസംബറോടെയാണ് എമ്പുരാന്റെ ചിത്രീകരണം അവസാനിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ എമ്പുരാൻ പുറത്തിറങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്