സർക്കാർ ആവശ്യപ്പെട്ടാല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന ഷാജി എൻ. കരുണിന്‍റെ പ്രസ്താവനയോടു പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ഇത്രയും മഹാമനസ്കതയുടെ ആവശ്യമില്ലെന്നും ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ലെന്നും പാർവതി കുറിപ്പില്‍ പറയുന്നു.
ഇത്രയും മഹാമനസ്കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സർ. ഒരുപക്ഷേ, ഈ സ്ഥാനത്തേക്കു വരാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീന പോള്‍ ഫോർ ചലച്ചിത്ര അക്കാദമി ചെയർപഴ്സൻ. - പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരുന്ന സംവിധായകൻ രഞ്ജിത്തിന് ലൈംഗികാതിക്രമ പരാതികളെത്തുടർന്ന് രാജിവച്ചിരുന്നു. ഡിസംബറില്‍ രാജ്യാന്തര ചലച്ചിത്ര മേള നടക്കാനിരിക്കെ, എത്രയും പെട്ടെന്ന് അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യമുയർന്നപ്പോള്‍ ബീന പോളിന്റെ പേരാണ് ഉയർന്നുവന്നത്. ഐഎഫ്‌എഫ്കെ ഡയറക്ടറായി നീണ്ടനാള്‍ പ്രവർത്തിച്ച അനുഭവസമ്ബത്താണ് ബീന പോളിന് അനുകൂലമായി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഇവരെ ഒഴിവാക്കി ഷാജി എൻ. കരുണിനെ അധ്യക്ഷനാക്കാനാണ് സർക്കാർ നീക്കമെന്നാണ് വിവരം. ഇതിന്‍റെ പശ്ചാത്തലത്തില്‍ സർക്കാർ ആവശ്യപ്പെട്ടാല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന് ഷാജി എൻ. കരുണും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പാർവതിയുടെ പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്