ആരാധകരുടെ പ്രിയ താരമാണ് വരുണ്‍ ധവാൻ. താരം പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസാണ് സിറ്റാഡല്‍: ഹണി ബണ്ണി. സാമന്തയാണ് നായികയായെത്തുന്നത്. സീരിസിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോൾ ട്രെയ്‌ലർ ലോഞ്ചിനിടെ വരുണ്‍ ധവാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
തെന്നിന്ത്യൻ സിനിമ സംവിധായകർ മാത്രമാണ് തനിക്ക് ആക്ഷൻ സിനിമകളില്‍ അവസരങ്ങള്‍ തന്നിട്ടുള്ളൂവെന്നാണ് വരുണ്‍ ചടങ്ങിൽ തുറന്ന് പറഞ്ഞത്.
"എനിക്ക് തോന്നുന്നത് തെന്നിന്ത്യയിലുള്ളവരാണിപ്പോള്‍ എന്നെ കൂടുതല്‍ ശ്രദ്ധിക്കുന്നതും എനിക്ക് ആക്ഷൻ സിനിമകളില്‍ അവസരങ്ങള്‍ തരുന്നതും. അവരാണ് എന്റെ പൊട്ടൻഷ്യല്‍ മനസിലാക്കിയതും, അത് സത്യവുമാണ്. ഇപ്പോള്‍ എനിക്ക് രാജ് ആൻഡ് ഡികെ, സാം (സാമന്ത) എന്നിവരുടെ കൂടെ പ്രവർത്തിക്കാനായി. അടുത്തതായി അറ്റ്‌ലി, കീർത്തി സുരേഷ് എന്നിവർക്കൊപ്പമാണ് എന്റെ പ്രൊജക്‌ട്. ഈ രണ്ട് പ്രൊജക്ടുകളും ആക്ഷന് പ്രാധാന്യമുള്ളതാണ് എന്നാണ് താരം പറഞ്ഞത്.
ഈ സീരീസിന് ശേഷം ഞങ്ങളുടെ ഇൻഡസ്ട്രിയില്‍ നിന്നും ആക്ഷൻ സിനിമകള്‍ക്കായി സംവിധായകർ എന്നെ സമീപിക്കുമെന്നാണ് പ്രതീക്ഷ എന്നും വരുണ്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്