സംഗീത സംവിധായകൻ ഗോപി സുന്ദറിന് ആരാധകർ ഏറെയാണ്. ഗോപി സുന്ദർ സോഷ്യൽ മീഡിയയിലും സജീവമാണ്. അത്യാവശ്യം വിവാദങ്ങളും അദ്ദേഹത്തിന് മിക്കവാറും കൂട്ടായി എത്താറുണ്ട്. ഇപ്പോൾ ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ നിയമനടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.
സുധി എസ് നായർ എന്ന ഫേസ്ബുക്ക് ഉപയോക്താവിനെതിരെ ആണ് ഗോപി സുന്ദർ പരാതി നൽകിയിരിക്കുന്നത്. ഇയാൾ തന്റെ അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ ചെയ്തുവെന്നാണ് ഗോപി പരാതിയിൽ പറയുന്നത്. സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പും ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ഗോപി സുന്ദർ ഇട്ട പോസ്റ്റുകൾക്ക് ആണ് മോശം കമന്റുകൾ വന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞ ദിവസം ഗോപി സുന്ദർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് പരാതിയുമായി ഗോപി സുന്ദർ സൈബർ പൊലീസിനെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്