90 കളിൽ ഇംഗ്ലണ്ടിനെയും ലോകത്തെയും സംഗീതം കൊണ്ട് ഇളക്കിമറിച്ച ഒയാസിസ് ബാൻഡ് വീണ്ടും ഒന്നിക്കുന്നു. 2009ൽ പിരിഞ്ഞുപോയ സംഘം ഗ്യാലറികൾ പിടിച്ചടക്കാൻ വീണ്ടും എത്തുമെന്നാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു ഒയാസിസ് ബാൻഡ് തിരിച്ചുവരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. വെയിൽസിലെ കാർഡിഫിൽ അടുത്ത വർഷം ജൂലൈ നാലിനാണ് ആദ്യത്തെ ഷോ. അതേസമയം യുകെയിലെ വിവിധ നഗരങ്ങളിലായി 14 സ്റ്റേജ് ഷോകളോളം ഉണ്ടാകുമെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
ഒരു ദശാബ്ദത്തിന് ശേഷമാണ് ഗാലിഗർ സഹോദരന്മാർ ഒരു തത്സമയ ഷോയ്ക്കായി വീണ്ടും വേദിയിലെത്തുന്നത്. 1991ൽ ലണ്ടനിലാണ് ഒയാസിസ് എന്ന ബ്രിട്ടീഷ് റോക്ക് ബാൻഡ് രൂപം കൊള്ളുന്നത്. What's the Story Morning Glory?, DEFINITELT MAY BE ഉൾപ്പടെ നിരവധി ആൽബങ്ങളാണ് ഒയാസിസ് ബാൻഡിൻ്റെ പേരിൽ എഴുതപ്പെട്ടത്.
എന്നാൽ 18 വർഷങ്ങൾക്ക് ശേഷം ബാൻഡിലെ ലീഡ് ഗിറ്റാറിസ്റ്റും മെയിൻ സോങ് റൈറ്ററുമായ നോയൽ ഗാലിഗറും സഹോദരനായ ലിയം ഗാലിഗറും അഭിപ്രായ വ്യത്യാസങ്ങൾ മൂലം വേർപിരിയുകയായിരുന്നു. ബാൻഡ് വിട്ടതിന് ശേഷവും ഇരുവരുടെയും സോളോ കരിയര്‍ വിജയകരമായി തുടർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്