ഹോളിവുഡിലെ റൊമാന്റിക് ദമ്പതികളായ നിക്കോൾ കിഡ്മാനും കീത്ത് അർബനും 19 വർഷത്തെ ബന്ധം അവസാനിപ്പിച്ചു. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
ബന്ധം തുടരാൻ കിഡ്മാൻ ശ്രമിച്ചു, പക്ഷേ ഇനി അത് സാധ്യമല്ലെന്ന് കീത്ത് അർബൻ ഉറച്ചുനിൽക്കുകയായിരുന്നു. നിക്കോൾ കിഡ്മാനും രണ്ട് പെൺമക്കളും താമസിച്ചിരുന്ന വീട്ടിൽ നിന്ന് കീത്ത് താമസം മാറിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഓസ്‌കര്‍ പുരസ്‌കാര ജേതാവായ നിക്കോള്‍ കിഡ്മാനും നാല് തവണ ഗ്രാമി പുരസ്‌കാരം നേടിയ കീത്ത് അര്‍ബനും 2006 ജൂണിലാണ് വിവാഹിതരായത്. ഇരുവര്‍ക്കും പതിനേഴുകാരനായ സണ്‍ഡേ റോസ്, പതിനാലുകാരിയായ ഫെയ്ത്ത് മാര്‍ഗരറ്റ് എന്നീ രണ്ട് മക്കളുണ്ട്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഫെയ്ത്തിനെ ഇരുവരു ജീവിതത്തിലേക്ക് സ്വീകരിച്ചത്.
വിവാഹത്തിനുശേഷം മയക്കുമരുന്നിനും മദ്യത്തിനും അടിമയായതിനെ തുടര്‍ന്ന് കീത്ത് അര്‍ബന്‍ ലഹരിമുക്ത കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നു. അന്ന് നിക്കോള്‍ കിഡ്മാനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇത് തങ്ങളുടെ ബന്ധം ദൃഢമാക്കിയെന്ന് കീത്ത് അര്‍ബന്‍ 'ഓപ്ര വിന്‍ഫി ഷോ'യില്‍ പറഞ്ഞിരുന്നു.
ടോം ക്രൂയിസുമായി വേർപിരിഞ്ഞതിന് ശേഷമാണ് നിക്കോൾ കിഡ്മാന്റെ ജീവിതത്തിലേക്ക് കീത്ത് അർബൻ എത്തിയത്. വളരെ സ്വകാര്യമായിരുന്നു ഇരുവരുടെയും റിലേഷൻഷിപ്. 2005 ൽ ആണ് ആദ്യമായി ഇരുവരും പരസ്പരം കണ്ടുമുട്ടിയത്. 2006 ൽ വിവാഹ നിശ്ചയം പ്രഖ്യാപിച്ചു, മാസങ്ങൾക്കകം തന്നെ വിവാഹവും കഴിഞ്ഞു. പക്ഷേ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങായിരുന്നു അത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്