ഇൻസ്റ്റാഗ്രാമിൽ തീ ആയി ഇന്നലെ നയന്‍താര പങ്കുവെച്ച പുതിയ പോസ്റ്റ്. ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാകുകയാണ് പോസ്റ്റ്. നയൻതാരയും തൃഷയും സ്‌നേഹത്തോടെ ഒരുമിച്ചു ഒരു മനോഹര സായാഹ്നം ആസ്വദിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്.
പോസ്റ്റിൽ നയന്‍താര തൃഷയ്‌ക്കൊപ്പം കടലോരത്ത് ഒരു ബോട്ടിൽ സായാഹ്നം ആസ്വദിക്കുന്ന ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരെയും ഒന്നിച്ച് കാണുമ്പോൾ ആരാധകർ ആദ്യം വിശ്വസിക്കാനായില്ലെന്ന് ആയിരുന്നു സോഷ്യൽ മീഡിയയിൽ കമന്റുകൾ. ചിലർ അത് എ.ഐ പോസ്റ്റുകൾ ആണ് എന്നുവരെ സംശയിച്ചു.
അതേസമയം രണ്ടുപേരും ഏറെ നാളായി പിണക്കത്തിലാണെന്നായിരുന്നു എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ അപ്രതീക്ഷിതമായി ഇവർ ഒരു ചിത്രത്തിൽ സൗഹൃദത്തോടെ പ്രത്യക്ഷപ്പെടുന്നത് ആരാധകർക്കു വലിയ സന്തോഷം ആണ് സമ്മാനിച്ചത്.
എന്നാൽ ഈ പോസ്റ്റിന് മുൻപ് നയന്‍താര തൃഷയുമായി നല്ല ബന്ധത്തിലല്ലെന്നും ചില പ്രശ്‌നങ്ങളുണ്ടെന്നും ഒരു അഭിമുഖത്തിൽ തരാം വ്യക്തമാക്കിയിരുന്നു. ഒരു സിനിമയ്ക്കായി ഇരുവരും ഒന്നിച്ചെത്തേണ്ടിയിരുന്നെങ്കിലും, തൃഷ അവസാന നിമിഷം പിന്മാറിയിരുന്നു. ആ ചിത്രത്തിൽ സാമന്തയായിരുന്നു നയന്‍താരയുടെ സഹനടി.
എങ്കിലും, പഴയ പിണക്കങ്ങൾ മറന്ന് സിനിമയിലെ ഈ രണ്ട് ‘റാണിമാർ’ വീണ്ടും സുഹൃത്തുക്കളായി പ്രത്യക്ഷപ്പെട്ടതിൽ ആരാധകർ വലിയ സന്തോഷം ആണ് പ്രകടിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
