സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങളായ കിരീടവും, ഭരതവും കൂടി 4K ദൃശ്യമികവിലേയ്ക്ക് മാറ്റപ്പെടുന്നു. ഗോവയിലെ പനാജി കേന്ദ്രമാക്കി പ്രവൃത്തിക്കുന്ന നാഷണൽ ഫിലിം ആർക്കൈവ്‌സ് ആണ്.
കൂടാതെ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ 27 ന് കിരീടം പ്രദർശിപ്പിക്കാനും ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
കിരീടം, ഭരതം എന്നീ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് സിബി മലയിലാണ്. 4K റീറിലീസുകളിൽ ഏറ്റവും വലിയ വിജയമായ ദേവദൂതനും ഒരുക്കിയത് സിബി മലയിൽ തന്നെയായിരുന്നു.
നിലവിൽ തന്റെ ‘സമ്മർ ഇൻ ബെദ്ലെഹേം’ എന്ന ചിത്രത്തിന്റെ 4K റീറിലീസിന്റെ ഒരുക്കങ്ങളിലാണ് സിബി മലയിൽ.
ഏതായാലും ഇരു ചിത്രങ്ങളുടെയും തിയറ്റർ റീറിലീസിനെ കുറിച്ച് തല്ക്കാലം അപ്പ്ഡേറ്റുകളൊന്നും തന്നെ വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
