തെലുങ്ക് സൂപ്പർ സ്റ്റാർ നാഗ ചൈതന്യയും ബോളിവുഡ് നടി ശോഭിത ധുലിപാലും വിവാഹിതരാകുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് നടക്കുമെന്നും വാർത്തകളുണ്ട്.
ഹൈദരാബാദിലെ സ്വകാര്യ ചടങ്ങിൽ വിവാഹ നിശ്ചയ ചടങ്ങുകൾ നടക്കുമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടി സാമന്തയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
അതേസമയം, തങ്ങളുടെ ബന്ധത്തെക്കുറിച്ച് നാഗ ചൈതന്യയും ശോഭിതയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഈ വർഷം ആദ്യം ലണ്ടനിൽ താരങ്ങൾ ഒരുമിച്ച് വീഞ്ഞ് ആസ്വദിക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
വിവാഹ വാർത്ത പുറത്ത് വന്നതോടെ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ആരാധകരുടെ കമൻ്റുകൾ നിറഞ്ഞിരിക്കുകയാണ്. തണ്ടേൽ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് നാഗ ചൈതന്യ ഇപ്പോൾ. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ദേവ് പട്ടേലിൻ്റെ മങ്കി മാൻ എന്ന ചിത്രത്തിലാണ് ശോഭിത അവസാനമായി അഭിനയിച്ചത്.
നേരത്തെ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ സാമന്ത റൂത്ത് പ്രഭുവിനെ നാഗ വിവാഹം കഴിച്ചിരുന്നു. നീണ്ട 8 വർഷത്തെ പ്രണയത്തിനൊടുവിൽ 2017ലാണ് ഇരുവരും വിവാഹിതരായത്. എന്നിരുന്നാലും, 2021-ൽ അവർ വേർപിരിയുകയും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്