2018ല്‍ റിലീസ് ചെയ്ത മോഹൻലാല്‍ ചിത്രം 'ഒടിയൻ' മോഹൻലാൽ ആരാധകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. ചിത്രം പരാജയം ആയിരുന്നു എന്ന് മാത്രമല്ല ഏറെ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴി വച്ചിരുന്നു.
വി എ ശ്രീകുമാറാണ് ഒടിയൻ സംവിധാനം ചെയ്തത്. ഒടിയന് ശേഷം മോഹൻലാലിനെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലൊന്ന് എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപമായിരുന്നു. എംടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വി എ ശ്രീകുമാര്‍ പ്രോജക്റ്റില്‍ നിന്ന് പുറത്തായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മോഹൻലാലിനൊപ്പം പ്രവര്‍ത്തിക്കാൻ പോവുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാര്‍.
'എന്റെ അടുത്ത സിനിമ ലാലേട്ടനൊപ്പം' എന്ന കുറിപ്പോടെ ചിത്രീകരണത്തിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പങ്കുവച്ച ചിത്രത്തില്‍ മോഹൻലാലിനെയും കാണാം. ചിത്രം വലിയ രീതിയിൽ ആണ് വൈറൽ ആവുന്നത്.
എന്നാല്‍ ഫിലിം എന്ന് ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത് സിനിമയാണോ പരസ്യചിത്രമാണോ എന്ന സംശയവും ഉയരുന്നുണ്ട്. മോഹൻലാല്‍ നായകനാവുന്ന ഒരു പരസ്യചിത്രത്തിന്റെ കാര്യം ശ്രീകുമാര്‍ തന്നെ ഇക്കഴിഞ്ഞ നവംബറില്‍ പറയുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്