'നോട്ട് ബുക്ക്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, മലയാള സിനിമയിൽ അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാർവതി തിരുവോത്ത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഒന്നിലധികം പ്രൊജക്ടുകളാണ് പാർവതിക്ക് മുന്നിലുള്ളത്.
സിനിമാ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം സംസാരിക്കുന്ന ഡബ്ല്യുസിസി സംഘടനയിലെ അംഗമാണ് പാർവതി. ഫെമിനിസ്റ്റാണെന്ന് എല്ലായിടത്തും ആവർത്തിക്കുന്ന പാർവതി എല്ലാ അഭിമുഖങ്ങളിലും തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ എപ്പോഴാണ് താൻ ഫെമിനിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് പാർവതി. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ തുല്യ പങ്കാളികളാണ് എന്റെ അച്ഛനും അമ്മയും. ഞാൻ ആദ്യമായി കണ്ട ഫെമിനിസ്റ്റ് പുരുഷൻ എന്റെ അച്ഛനായിരുന്നു. അച്ഛനും അമ്മയും ഒരുമിച്ചാണ് എല്ലാ ജോലികളും ചെയ്യുന്നത്. അമ്മയാണ് കുടുംബത്തിന്റെ സിഇഒ. ആ പദവിക്ക് അർഹതപ്പെട്ട ഒരിടത്താണ് താൻ എന്ന ധാരണ അച്ഛനുണ്ടായിരുന്നു.
പണ്ട് മുതലേ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുകയാണെങ്കിൽ ചപ്പാത്തി കുഴയ്ക്കുന്നത് അച്ഛനായിരിക്കും. അമ്മയായിരിക്കും പരത്തുന്നത്. അമ്മ പാത്രം കഴുകുമ്പോൾ തുടച്ച് വെക്കുന്നത് അച്ഛനായിരിക്കും. അവരെപ്പോഴും ഒരുമിച്ചായിരുന്നു. പൈസയില്ലാത്ത സമയത്ത് പൈസ ഇത്രയും കുറവുണ്ട്, ഇത് നമുക്ക് വാങ്ങിക്കാൻ പറ്റില്ലെന്ന് ഞങ്ങളോട് അവർ പറഞ്ഞിട്ടുണ്ട്.
ആക്ഷനബിളായ കാര്യങ്ങൾ വന്നപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് എനിക്ക് തന്നെ മനസിലായത്.സ്കൂളിൽ പഠിക്കുമ്പോൾ വീഗാലാൻഡിലേക്ക് ഒരു യാത്ര പോയിരുന്നു. ഒരു പയ്യൻ എന്റെ ഫോട്ടോകൾ മോർഫ് ചെയ്തു. കുറെ ഫോട്ടോകൾ എടുത്ത് മോർഫ് ചെയ്ത് ക്ലാസിലൊക്കെ കൊടുത്തു. പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തുവെന്നു പറഞ്ഞ് സ്‌കൂളിൽ പ്രശ്‌നമുണ്ടായി. ആ കുട്ടിയുമായി വൈസ് പ്രിൻസിപ്പലിന്റെ അടുത്ത് ചെന്നപ്പോൾ നിങ്ങളെ രണ്ടുപേരെയും സസ്‌പെൻഡ് ചെയ്യുമെന്ന് പറഞ്ഞു. എന്തിനാണ് ഫോട്ടോ എടുക്കാൻ അനുവദിച്ചതെന്ന് അദ്ധ്യാപകർ എന്നോട് ചോദിച്ചു. പിന്നീട് കുട്ടിയുമായി വഴക്കുണ്ടായി. എന്നെ താക്കീത് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു- പാർവതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്