ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും ഇന്ന് മുൻനിര നായികയാണ് മൃണാൾ താക്കൂർ. ടെലിവിഷനിലൂടെയാണ് മൃണാൾ തൻ്റെ കരിയർ ആരംഭിച്ചത്. പിന്നീട് ബോളിവുഡിലെത്തിയ മൃണാൾ താമസിയാതെ തൻ്റേതായ ഇടം കണ്ടെത്തി. സീതാരാമത്തിലൂടെയാണ് മൃണാൾ തെന്നിന്ത്യൻ ആരാധകരെ സ്വന്തമാക്കിയത്.
പൊതുവെ വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുന്ന നടി കൂടിയാണ് മൃണാൾ താക്കൂർ. ഇപ്പോഴിതാ മൃണാൾ വിവാദത്തിൽ പെട്ടിരിക്കുകയാണ്. ദീപിക പദുക്കോണുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മൃണാളിൻ്റെ പേര് ഉയർന്ന് കേൾക്കുന്നത്..
മൃണാളിന് ദീപിക പദുക്കോണിനെ ഇഷ്ടമല്ലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതാണ് വീണ്ടും ചർച്ചയാകുന്നത്. ദീപികയ്‌ക്കെതിരായ പോസ്റ്റുകൾ മൃണാൾ താക്കൂർ ലൈക്ക് ചെയ്തതായി സോഷ്യൽ മീഡിയ കണ്ടെത്തി. ദീപിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗെഹരിയാൻ എന്ന ചിത്രത്തിനിടെയാണ് സംഭവം. ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടിക്കിടെ ദീപികയുടെ വസ്ത്രങ്ങളെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ക്കാണ് മൃണാല്‍ ലൈക്ക് ഇട്ടിരിക്കുന്നത്.
ദീപികയുടെ വിഷാദരോഗത്തെക്കുറിച്ച് കങ്കണ റണാവത് പറഞ്ഞതിനും മൃണാല്‍ ലൈക്ക് അടിച്ചിരുന്നു.''പത്ത് വര്‍ഷം മുമ്ബ് നടന്നൊരു ബ്രേക്കപ്പ് കാരണം പെട്ടെന്ന് ഡിപ്രഷനായെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞാല്‍ ഞങ്ങള്‍ അവരെ വിശ്വസിക്കുന്നു. ഇനി എനിക്കും സുശാന്തിനും അര്‍ഹിക്കുന്ന ആദരം തരിക. നിങ്ങളെന്താനാണ് ഞങ്ങളുടെ മേല്‍ രോഗം അടിച്ചേല്‍പ്പിക്കുന്നത്?'' എന്നാണ് അന്ന് കങ്കണ പറഞ്ഞത്.
ഇതോടെ മൃണാളിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മൃണാളിൻ്റേത് വെറുപ്പാണെന്നും അതൊരു മാനസിക രോഗമാണെന്നും ദീപികയുടെ ആരാധകർ പറയുന്നു. സ്വന്തം കരിയറും ജീവിതവും നോക്കുന്നതിന് പകരം മറ്റുള്ളവരോടുള്ള അയൂസയുമായി ജീവിക്കരുതെന്നുമാണ് മൃണാളിനോട് ആരാധകർ പറയുന്നത്. അതേ സമയം മൃണാളിന് പിന്തുണയുമായി ആരാധകരും എത്തിയിട്ടുണ്ട്. പണ്ട് നടന്ന കാര്യങ്ങളുടെ പേരിൽ മൃണാളിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്