ഹരിയാനയിലെ കർണാലിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ താൻ നേരിട്ട ദുരനുഭവം പങ്കുവച്ച് നടി മൗനി റോയ്. തന്റെ മുത്തച്ഛന്മാരാവാൻ പ്രായമുള്ള ആളുകളിൽനിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് നടി സാമൂഹികമാധ്യമ പോസ്റ്റിൽ ആരോപിച്ചു.
"കഴിഞ്ഞ ദിവസം കർണാലിൽ ഒരു പരിപാടിക്ക് പോയതായിരുന്നു. അവിടെ കണ്ട ചില വ്യക്തികളുടെ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നി, പ്രത്യേകിച്ച് രണ്ട് മുതിർന്നയാളുകൾ, മുത്തശ്ശന്മാരുടെ പ്രായമുള്ളവർ. പരിപാടി തുടങ്ങുന്നതിന് മുൻപ് സ്റ്റേജിലേക്ക് പോകുമ്പോൾ, അവർ ഫോട്ടോ എടുക്കുന്നതിന്റെ മറവിൽ എന്റെ അരയിൽ കൈവെച്ചു, സർ, കൈയെടുക്കൂ എന്ന് പറഞ്ഞപ്പോൾ അവർക്കത് ഇഷ്ടപ്പെട്ടില്ല," നടി എഴുതി.
വേദിയിൽ കയറിയതോടെ സ്ഥിതി കൂടുതൽ വഷളായി രണ്ട് അമ്മാവന്മാർ വലതുവശത്ത് നിന്ന് അശ്ലീല പരാമർശങ്ങൾ നടത്തി, അശ്ലീല ആംഗ്യങ്ങളും കാണിച്ചു. അത് ചെയ്യരുതെന്ന് ഞാൻ മാന്യമായി ആംഗ്യം കാണിച്ചു, അപ്പോൾ അവർ എനിക്ക് നേരെ റോസാപ്പൂക്കൾ എറിയാൻ തുടങ്ങി. പരിപാടിയുടെ മധ്യത്തിൽ ഞാൻ സ്റ്റേജിന്റെ ഒരു ഭാഗത്തേക്ക് മാറി, അതിനുശേഷവും അവർ നിർത്തിയില്ല. സംഘാടകർ അവരെ മാറ്റാൻ ശ്രമിച്ചില്ലെന്നും നടി പോസ്റ്റിൽ പങ്കുവച്ചു.
എന്നെപ്പോലെയുള്ള ഒരാൾക്ക് ഇത് അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ, ഈ രംഗത്തേക്ക് വരുന്ന പുതിയ പെൺകുട്ടികൾക്ക് എന്തായിരിക്കും അനുഭവിക്കേണ്ടി വരുന്നത് എന്ന് ഞാൻ ഓർക്കുകയാണ്. ഞാൻ അപമാനിക്കപ്പെട്ടു, മാനസികമായി തളർന്നു. ഈ അസഹനീയമായ പെരുമാറ്റത്തിൽ അധികാരികൾ നടപടി എടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു- നടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
