തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കുനേരെ ബലാത്സംഗഭീഷണി ഉണ്ടായതായി റിപ്പോർട്ട്. കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലപാതകത്തിനിരയായ സംഭവത്തില്‍ മിമി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബലാത്സംഗഭീഷണി ലഭിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബലാത്സംഗഭീഷണയും അശ്ലീലസന്ദേശങ്ങളും ലഭിച്ച കാര്യം എക്സിലൂടെ മിമി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ''നമ്മള്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന് വാദിക്കുന്നു അല്ലേ? ഇത് അവയില്‍ ചിലത് മാത്രമാണ്. സ്ത്രീകള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് പറഞ്ഞ് മുഖംമൂടി ധരിച്ച് ബലാത്സംഗഭീഷണികള്‍പോലും സാധാരണമാക്കി ചിത്രീകരിക്കുകയാണ് പുരുഷന്മാർ. എന്ത് തരത്തിലുള്ള വിദ്യാഭ്യാസമാണ് ഇത് അനുവദിക്കുന്നത്,'' എന്നാണ് അശ്ലീലസന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചു കൊണ്ട് മിമി ചോദിച്ചത്.
കൊല്‍ക്കത്ത സൈബർ ക്രൈം ഡിപാർട്ട്മെന്റിനെ ടാഗ് ചെയ്താണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇരയായ ജൂനിയർ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ മിമി പലകുറി പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് 14ന് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മിമിക്ക് പുറമെ അഭിനേതാക്കളായ റിദ്ധി സെൻ, അരിന്ദം സില്‍, മധുമിത സർകാർ എന്നിവരും പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്