മൂന്നാം തവണയും വിവാഹമോചിതയായി നടി മീര വാസുദേവ്

NOVEMBER 16, 2025, 9:45 PM

ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നായികയാണ് മീര വാസുദേവ്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള മീര ഇപ്പോൾ താന്‍ മൂന്നാമതും വിവാഹ മോചിതയായെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പ്രശസ്തമായ സീരിയലുകളുടെയും ഡോക്യുമെന്ററികളുടെയും സംവിധായകനായ വിപിന്‍ പുതിയങ്കവുമായുള്ള ബന്ധമാണ് പിരിഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ മീര കുറിച്ചത് ഇങ്ങനെ - '2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് ഞാന്‍'.

43 വയസുകാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് അന്ന് മീര വാസുദേവ് നേരിട്ടത്.

തമിഴ് കുടുംബത്തില്‍ ജനിച്ച മീര 2005-ല്‍ വിശാല്‍ അഗര്‍വാളിനെ വിവാഹം ചെയ്തു. 2010-ല്‍ ഇവര്‍ വിവാഹമോചിതരായി. ഈ ബന്ധം വേര്‍പിരിഞ്ഞ ശേഷം നടന്‍ ജോണ്‍ കൊക്കനെ 2012-ല്‍ വിവാഹം കഴിച്ചു. ഇതും വേര്‍പിരിഞ്ഞ ശേഷമാണ് കഴിഞ്ഞ വര്‍ഷം തന്നേക്കാള്‍ പ്രായം കുറഞ്ഞ ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കത്തെ വിവാഹം കഴിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam