നടി മീനയുടെ ഭർത്താവിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിന് മറുപടി നൽകുകയാണ് താരം.
കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂർച്ഛിച്ചതോടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
പ്രാവിന്റെ സാമിപ്യമാണ് വിദ്യാസാഗറിനെ രോഗബാധിതനാക്കിയത് എന്നായിരുന്നു പ്രധാന വാദം.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ മീന മറുപടി പറയുന്ന ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. 'അദ്ദേഹം താമസിച്ചിരുന്ന ബാംഗ്ലൂരിലെ ഫ്ലാറ്റില്‍ ധാരാളം പ്രാവുകള്‍ ഉണ്ടായിരുന്നു.
അതിന്റെ വേസ്‌റ്റും പൊടിയും ഒക്കെ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ രോഗത്തിന്റെ തുടക്കം. ഐഎല്‍ഡി (ഇന്റർസ്‌റ്റീഷ്യല്‍ ലങ്ങ് ഡിസീസ്) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്'.
ചികിത്സിക്കാൻ വൈകിപ്പോയിരുന്നു എന്നാണ് മീന പറയുന്നത്. പലതും രോഗലക്ഷണങ്ങള്‍ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇതൊരു ശ്വാസകോശ സംബന്ധമായ രോഗമായിരുന്നു. ചികിത്സ തുടങ്ങിയപ്പോള്‍ സുഖം പ്രാപിച്ചു വന്നിരുന്നുവെന്നും മീന പറയുന്നു. എന്നാല്‍ പിന്നീടാണ് കോവിഡ് വില്ലനായതെന്നാണ് മീന വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്