മലയാളികളുടെ പ്രിയപ്പെട്ട യുവ നടൻ ആണ് മാത്യു തോമസ്. കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയായി എത്തി ആണ് താരം മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. പ്രേമലുവാണ് മാത്യുവിന്റേതായി മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത സിനിമ.
ഇപ്പോൾ ഓണ്‍ലൈൻ ആപ്പ് പ്രമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മാത്യു. അടുത്തിടെ പണം ഇരട്ടിപ്പിക്കാൻ സഹായിക്കുന്ന ഒരു ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷൻ മാത്യു ചെയ്തിരുന്നു. ഇതിനെ ചൊല്ലി വലിയ രീതിയിലുള്ള വിമർശനവും പ്രതിഷേധവും മാത്യുവിന് എതിരെ ഉയർന്നിരുന്നു. ഈ വിവാദത്തില്‍ ആണ് താരം ഇപ്പോൾ പ്രതികരിച്ചത്.
വ്യക്തമായി റിസേർച്ച് നടത്താതെയാണ് താൻ പ്രമോഷൻ ചെയ്തതെന്നാണ് താരം പറയുന്നത്. ഓണ്‍ലൈൻ ആപ്പ് പ്രമോട്ട് ചെയ്ത വിഷയത്തില്‍ എന്റെ ഭാഗത്താണ് തെറ്റ്. കാരണം ഞാൻ അതിനെ കുറിച്ച് പ്രോപ്പർ റിസേർച്ച് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനാണ് അതിന്റെ റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കേണ്ടത്. അത് ചെയ്യുന്ന സമയത്ത് ഞാൻ അത്രത്തോളം ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മിസ്റ്റേക്കാണ് എന്നാണ് താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്