ചെന്നൈയില്‍ മാത്രം ശനിയാഴ്ച 269 ഷോകൾ; ടിക്കറ്റ് കിട്ടാനില്ല; തകർത്ത് വാരി മഞ്ഞുമ്മൽ ബോയ്സ് 

MARCH 2, 2024, 4:01 PM

തീയേറ്ററിൽ എത്തി ഒരു വാരം ആകുമ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇതുവരെ 50 കോടി ആകെ കളക്ഷന്‍ കഴിഞ്ഞ് കുതിക്കുന്ന ചിത്രം 100 കോടി കടക്കും എന്നാണ് സോഷ്യല്‍ മീഡിയ ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. കേരളത്തിന് പുറത്തും  'മഞ്ഞുമ്മല്‍ ബോയ്സ്' വലിയ വിജയമാണ് നേടുന്നത്.

തമിഴില്‍ ഇതിനകം തന്നെ ചിത്രം ഹിറ്റാണ്. ചിത്രത്തിന് തമിഴ്നാട്ടില്‍ മാത്രം 200ലേറെ ഷോകളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. .പ്രേമം, ബാം​ഗ്ലൂര്‍ ഡെയ്സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് ഇതിനകം മാറിയിട്ടുണ്ട്. 

കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ സഹായിക്കുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും വരാത്ത ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നുവെന്നും പരീക്ഷ സീസണില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഹൈപ്പാണ് ഇതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

vachakam
vachakam
vachakam

ചെന്നൈയില്‍ മാത്രം ശനിയാഴ്ച 269 ഷോകളാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെതായി നടക്കുന്നത്. ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ബുക്ക് മൈ ഷോ, പേടിഎം പോലുള്ള സൈറ്റുകളില്‍ കാണിക്കുന്നത്. ചെന്നൈയിലെ മാത്രം അവസ്ഥയാണ് ഇത്. മറ്റ് നഗരങ്ങളിലും ഇതേ അവസ്ഥ തുടരുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam