അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാൻ എത്തിയ നടൻ വിജയ്ക്കെതിരെ ചെരുപ്പേറുണ്ടായത് വലിയ വാര്‍ത്തയായിരുന്നു.
വിജയ് ഡിഎംഡികെയുടെ ചെന്നൈയിലെ ആസ്ഥാനത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം. ഇപ്പോള്‍ ചെരിപ്പേറില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം.
വിജയ് മക്കള്‍ ഇയക്കം സൗത്ത് ചെന്നൈ ഘടകം പ്രസിഡന്‍റാണ് കോയമ്ബേട് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആവശ്യപ്പെട്ടത്.ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ വിജയ്‍യെയും ആരാധകരെയും ഒരേപോലെ വേദനിപ്പിച്ചു.
പ്രതികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഡിസംബര്‍ 28 നാണ് സംഭവമുണ്ടായത്. വിജയകാന്തിന് അന്ത്യാജ്ഞലി അര്‍പ്പിച്ച് മടങ്ങുന്നതിനിടെ ജനക്കൂട്ടത്തില്‍ നിന്ന് ആരോ ചെരിപ്പ് എറിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്