ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും.
മികച്ച വിജയം സ്വന്തമാക്കിയ പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. മോഹൻലാലും സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിരുന്നു.
നിരവധി താരങ്ങളും സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ചു.
സുരേഷ് ഗോപിക്ക് ലോക്‌സഭയിലേക്ക് ഇത് രണ്ടാം അങ്കമായിരുന്നു. 2019ൽ തൃശ്ശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തൃശ്ശൂരിൽ നിന്ന് 2021ൽ നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016 മുതൽ 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്