ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടി മമ്മൂട്ടി. ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരമാണ് മമ്മൂട്ടി. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെന്‍ഡായവരില്‍ മുന്‍നിരയിലുള്ള തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയിൽ ആണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും ഇടം പിടിച്ചിരിക്കുന്നത്.
ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ ട്രെന്‍ഡായവരില്‍ ഏക മലയാളി താരമാണ് മമ്മൂട്ടി. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തെന്നിന്ത്യന്‍ താരം വിജയ്‌യാണ്. തെന്നിന്ത്യയില്‍ രണ്ടാം സ്ഥാനത്ത് മഹേഷ് ബാബുവാണ്. പ്രഭാസാണ് തെന്നിന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്. സൂപ്പർ സ്റ്റാർ രജനികാന്ത് തെന്നിന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനത്ത് ഇടംനേടിയിട്ടുണ്ട്.
അഞ്ചാമതായി അല്ലു അര്‍ജുനും ആറാമതായി ധനുഷും ഏഴാമതായി സൂര്യയും എട്ടാമതായി മമ്മൂട്ടിയുമാണ് പട്ടികയിൽ ഇടം നേടിയത്. ഒമ്പതാം സ്ഥാനത്ത് ചിരഞ്ജീവിയും പത്താമത് രാം ചരണുമാണ് തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്