നീണ്ട പതിനൊന്ന് വർഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഇരുതാരങ്ങളും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കും എന്ന ഏറ്റവും പുതിയ വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ സെപ്‌തംബർ 15ന് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർദ്ധനയുമായി കൂടിക്കാഴ്‌ച നടത്തി എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. മലയാളെ സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകൻ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയുമാണ് കൂടിക്കാഴ്‌ചയില്‍ നടത്തിയത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ്. എന്നാൽ സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്