മലൈക അറോറയും അർജുൻ കപൂറും വിവാഹിതരാകാൻ പോകുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നടൻ അർബാസ് ഖാനുമായി താരം വിവാഹമോചനം നേടിയിരുന്നു. അടുത്തിടെയാണ് അർബാസ് ഖാൻ വീണ്ടും വിവാഹിതനായത്.
ഇപ്പോഴിതാ താനും വിവാഹിതയാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലൈക അറോറ. ഒരു ഷോയിൽ ഫറാ ഖാൻ ചോദിച്ചപ്പോഴാണ് മലൈക മനസ് തുറന്നത്. മലൈക അറോറ 2024ൽ വിവാഹിതയാകുമോയെന്ന് ഒരു ഷോയിൽ ഫറാ ഖാൻ ചോദിച്ചു.
ആരെങ്കിലുമുണ്ടെങ്കില്‍ 100 ശതമാനവും താൻ വിവാഹിതയാകും എന്നായിരുന്നു മലൈകയുടെ മറുപടി. അങ്ങനെ ഒരുപാടു പേരുണ്ടാകും എന്നായിരുന്നു ഷോയുടെ അവതാരകയായ ഫറാ ഖാന്റെ മറുപടി.
അങ്ങനെയല്ല എന്നോട് നേരിട്ട് ആരെങ്കിലും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടാല്‍ എന്നാണ് ഉദ്ദേശിച്ചത് എന്ന് മലൈക വ്യക്തമാക്കി. ആരെങ്കിലും അങ്ങനെയുണ്ടോ എന്ന ഫറ ചോദിക്കുകയും ചെയ്‍തു. ഫറാ ഖാനോട് തന്ത്രപരമായ മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു മലൈക.
ബോളിവുഡിലെ യുവതാരം അർജുൻ കപൂറുമായി മലൈക പ്രണയത്തിലാണെന്ന് കുറച്ചു നാളുകളായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരും 2018-ൽ ഡേറ്റിംഗ് ആരംഭിച്ചു. ഇത് 2019ൽ -ഇക്കാര്യം പരസ്യമാക്കുകയും ചെയ്‍തു.. 2017-ൽ മലൈക അറോറ വിവാഹമോചനം ചെയ്തു. മലൈകയ്ക്കും അർബാസിനും ഒരു മകൻ കൂടിയുണ്ട് അർഹാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്