ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിക്കുന്ന ഫൈറ്റർ എന്ന ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ്. യൂണിഫോമിൽ കഥാപാത്രങ്ങൾ ചുംബിക്കുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്താനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അസം സ്വദേശിനിയായ എയർഫോഴ്സ് വിംഗ് കമാൻഡർ സൗമ്യ ദീപ് ദാസാണ് ചിത്രത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. യൂണിഫോം ധരിച്ച് ചുംബിക്കുന്ന രംഗം വ്യോമസേനയെ അപമാനിക്കുന്നതായാണ് ആരോപണം.
ഇന്ത്യൻ വ്യോമസേനയുടെ യൂണിഫോം വെറുമൊരു വസ്ത്രമല്ല. രാജ്യസുരക്ഷ, നിസ്വാർത്ഥ സേവനം, ധീരത, അച്ചടക്കം, ത്യാഗം എന്നിവയുടെ പ്രതീകമാണിത്. ഫൈറ്ററിലെ ചുംബനരംഗം വ്യോമസേനയെ അപമാനിക്കുന്നതാണ്. രാജ്യത്തെ സ്നേഹിക്കുന്നതിലുള്ള അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു. യൂണിഫോം ധരിച്ച് നടത്തുന്ന ഇത്തരം ഇത്തരം ചെയ്തിങ്ങള്‍ മൂല്യത്തിന് നിരക്കാത്തതാണ്- നോട്ടീസില്‍ പറയുന്നു.
വ്യോമസേനാ സംഘം ഭീകരാക്രമണത്തെ നേരിടുന്നതാണ് സിനിമയുടെ ഇതിവൃത്തം. യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേര്‍ പത്താനിയ, മിനാല്‍ റാത്തോഡ് എന്നീ കഥാപാത്രങ്ങളെ യഥാക്രമം ഹൃത്വിക് റോഷനും ദീപിക പദുക്കോണും അവതരിപ്പിക്കുന്നു.
സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോഴും വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്