സമൂഹമാധ്യമങ്ങളില്‍ വലിയ വാർത്ത ആയിരുന്നു ബോളിവുഡ് നടി പൂനം പാണ്ഡെയുടെ 'മരണ'വും തൊട്ടുപിന്നാലെയുള്ള 'പുനർജന്മവും'. നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു വെള്ളിയാഴ്ച നടി മരിച്ചുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍, താൻ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ കാൻസറിനെ കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായാണ് അങ്ങനെയൊരു പോസ്റ്റിട്ടതെന്നും തൊട്ടടുത്ത ദിവസം വെളിപ്പെടുത്തുകയായിരുന്നു.
നടിയുടെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. അതേസമയം, വിമർശനങ്ങള്‍ രൂക്ഷമായതോടെ ഇൻസ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചു രംഗത്ത് എത്തിയിരിക്കുകയാണ് പൂനം പാണ്ഡെ.
'എന്നെ കൊല്ലാം, കുരിശിലേറ്റാം, വെറുക്കാം. പക്ഷേ, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ' എന്നാണ് നടിയുടെ ഇൻസ്റ്റ സ്റ്റാറ്റസ്. സെർവിക്കല്‍ കാൻസറിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ രോഗികളെ കുറിച്ച് ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവെക്കൂവെന്നും ആണ് പൂനം പാണ്ഡെ പറയുന്നത്.
കഴിഞ്ഞ ദിവസം ആരാധകരോട് നടി മാപ്പു പറഞ്ഞിരുന്നു. 'എല്ലാവരും എന്നോട് ക്ഷമിക്കണം, ഞാന്‍ സൃഷ്ടിച്ച കോലാഹലത്തിനും വേദനിപ്പിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ച സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണ വാർത്തയിലൂടെ എല്ലാവരേയും കബളിപ്പിച്ചു. അതു അങ്ങേയറ്റമാണെന്ന് എനിക്ക് അറിയാം. പക്ഷെ പെട്ടെന്ന് നമ്മള്‍ എല്ലാവരും സെർവിക്കല്‍ കാൻസറിനെക്കുറിച്ചു സംസാരിച്ചു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു എന്നായിരുന്നു താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്