ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇരുവരും തങ്ങളുടെ സ്വകാര്യ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ഇപ്പോൾ സിദ്ധാർഥ് മൽഹോത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് കിയാര.
സിദ്ധാർഥിന്റെ 39-ാം ജന്മദിനമാണ് ഇന്ന്. സിദ്ധാർഥിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കിയാര പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ സ്റ്റോറിയായാണ് കിയാര സിദ്ധാർഥിന് പിറന്നാൾ ആശംസകൾ നേർന്നത്.
താരത്തിന്‍റെ ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ഒരു മനോഹരമായ വീഡിയോയാണ് കിയാര പങ്കുവച്ചിരിക്കുന്നത്. 'ഹാപ്പി ബർത്ത്ഡേ ലവ്' എന്ന് അടിക്കുറിപ്പ് നൽകിയാണ് കിയാര ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്