സംവിധായകൻ കെ ജി ജോർജിൻറെ വേർപാട് 24 ന് ആയിരുന്നു. ആദരാഞ്ജലികൾക്കൊപ്പം സോഷ്യൽ മീഡിയയിൽ ഒരു വിവാദവും ഉയർന്നിരുന്നു. കുടുംബം അദ്ദേഹത്തെ വേണ്ടപോലെ നോക്കിയില്ലെന്നും മറിച്ച് ഒരു വൃദ്ധസദനത്തിൽ ആക്കിയെന്നുമായിരുന്നു വിമർശനങ്ങൾ.
വിമർശനങ്ങളോട് കഴിഞ്ഞ ദിവസം ഭാര്യ സെൽമ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ മകൾ താരയും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അച്ഛനുമായി പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുമ്പോഴായിരുന്നു മരണമെന്ന് മകൾ താര പറയുന്നു.
"തനിക്ക് വേണ്ടി കുടുംബം ബുദ്ധിമുട്ടരുതെന്ന് ജോർജിന് നിർബന്ധമുണ്ടായിരുന്നു. ജോർജിൻറെ തന്നെ ആവശ്യപ്രകാരമാണ് സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയത്. മികച്ച പരിചരണമാണ് അദ്ദേഹത്തിന് നൽകിയത്".
കെ ജി ജോർജിൻറെ മരണത്തിന് പിന്നാലെ സെൽമ മുൻപ് നൽകിയ ഒരു അഭിമുഖത്തിലെ പരാമർശങ്ങളും വിവാദമായിരുന്നു. എന്നാൽ തൻറെ പരാമർശങ്ങൾ അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സെൽമ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്