ഹോളിവുഡ് നടൻ ജോണി ഡെപ്പും ഭാര്യ ആംബര്‍ ഹേര്‍ഡുമായുള്ള വിവാഹമോചനത്തെ ചുറ്റിപ്പറ്റിയുള്ള നിയമ പോരാട്ടങ്ങൾ ഏറെ മാധ്യമശ്രദ്ധ ആകർഷിച്ചതായിരുന്നു. ഇപ്പോഴിതാ ആദ്യമായി വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
''സത്യസന്ധമായി, എനിക്ക് ഈ നിമിഷം ഇവിടെ ഇരുന്നു എല്ലാ രീതിയുലുമുള്ള സന്ദര്‍ഭങ്ങളെ പറ്റി ചിന്തിക്കാം, എല്ലാവരും എനിക്കെതിരെ എങ്ങനെ ആയിരിന്നുവെന്നും , എനിക്ക് അതെല്ലാം ഓര്‍മിക്കാം. പക്ഷേ, അതെല്ലാം കടന്നുപോയി. അതില്‍ ചിലത് ഏറ്റവും മനോഹരമായ സമയമായിരുന്നില്ല, ചിലത് ആഹ്ലാദകരമായിരുന്നു.
നമ്മള്‍ എന്തുചെയ്താലും അതില്‍ നിന്ന് എന്തെങ്കിലും പഠിക്കും എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് എനിക്ക് ആരോടും മോശമായ വികാരങ്ങള്‍ ഇല്ല. ഒരാളോട് വെറുപ്പ് ശേഖരിച്ചു വെക്കുന്ന ഒരാള്‍ അല്ല ഞാന്‍. വെറുപ്പിന് കരുതല്‍ ആവശ്യമാണ്. ഇതിനെല്ലാം എനിക്കിപ്പോ സമയമില്ല' ഡെപ്പ് കൂട്ടിച്ചേര്‍ത്തു.
മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡുമായുള്ള കേസില്‍ ജോണി വിജയിക്കുകയും അദ്ദേഹത്തിന്റെ ആംബര്‍ അദ്ദേഹത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും 350,000 ഡോളര്‍ ശിക്ഷാ നഷ്ടപരിഹാരവും നല്‍കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്