സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ ആണ് സെല്‍വ രാഘവൻ. ഇപ്പോഴിതാ തൻറെ ജീവിതത്തിലെ കഠിനമായ നാളുകളെ കുറിച്ച് തുറന്നുപറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.
വിഷാദരോഗത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് സെല്‍വരാഘവൻ വ്യക്തമാക്കുന്നത്. 'വിഷാദരോഗത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഒന്നല്ല, ഏഴ് തവണ. സ്വയം ജീവനൊടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം മനസ്സിനുള്ളില്‍ നിന്ന് ഒരു ശബ്ദം കേള്‍ക്കും. 10 ദിവസത്തിന് ശേഷം അല്ലെങ്കില്‍ ആറ് മാസം അല്ലെങ്കില്‍ ഒരു വർഷത്തിന് ശേഷം ജീവിതം പെട്ടെന്ന് സന്തോഷകരവും സമാധാനപരവുമായി മാറാറുണ്ട്. അപ്പോള്‍ അന്ന് ജീവനൊടുക്കിയിരുന്നെങ്കില്‍ എല്ലാം കൈവിട്ടു പോകുമായിരുന്നല്ലോ എന്ന് വിചാരിക്കും' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
'ഇതാണ് ജീവിതം. സ്വയം ജീവിതം അവസാനിപ്പിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം അടുത്ത ജന്മത്തില്‍ തങ്ങളുടെ ജീവിതം സന്തോഷകരമാകുമെന്ന പ്രതീക്ഷയാണ്. സ്വിറ്റ്‌സർലൻഡിലെ ഒരു അപ്പാർട്ട്‌മെന്റില്‍ ജനിച്ചു സന്തോഷത്തോടെ ജീവിക്കുന്നതായി സങ്കല്‍പ്പിക്കും. പക്ഷേ, ഒരു ഗുഹയില്‍ ജനിച്ച മുയലോ കാട്ടിലെ മരത്തില്‍ തൂങ്ങിക്കിടക്കുന്ന വവ്വാലോ ആയിട്ടാണ് ജനിക്കുന്നതെങ്കില്‍ ആർക്ക് എന്ത് ചെയ്യാൻ സാധിക്കും'.
'നമ്മള്‍ കേള്‍ക്കുന്ന ശബ്ദം ദൈവത്തിന്റെയോ മറ്റാരുടെയോ ശബ്ദമോ ആകാം. എന്ത് പേര് വിളിച്ചാലും ആ ശബ്ദം കേള്‍ക്കാതെ പോകില്ല. ഇത് യഥാർത്ഥമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
7ജി റെയിൻബോ കോളനി, കാതല്‍ കോട്ടെ, പുതുക്കോട്ടൈ, ആയിരത്തില്‍ ഒരുവൻ തുടങ്ങി നിരവധി മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് സെല്‍വരാഘവൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്