തമിഴകത്തെ പ്രിയ താരജോഡികളാണ് ജ്യോതികയും സൂര്യയും. ദാമ്ബത്യജീവിതത്തില്‍ പലര്‍ക്കും മാതൃകയാണ് സൂര്യ- ജ്യോതിക ദമ്പതികള്‍. വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും അതിന് ശേഷം താരം ഇപ്പോൾ സിനിമകളില്‍ സജീവമാണ്.
അതേസമയം ചെന്നൈയില്‍ നിന്നും സൂര്യയും ജ്യോതികയും മുംബൈയിലേക്ക് താമസം മാറി എന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇപ്പോഴിതാ എന്തുകൊണ്ട് ചെന്നൈയില്‍ നിന്നും താമസം മാറിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ സൂര്യ.
ജ്യോതിക 18-19 വയസ് പ്രായത്തില്‍ ചെന്നൈയിലേക്ക് താമസം മാറിയതാണ്. എന്നോടൊപ്പം ആയതിന് ശേഷം കുടുംബത്തിനായി അവള്‍ കരിയറും സുഹൃത്തുക്കളും അതുവരെ പിന്തുടര്‍ന്ന ജീവിതശൈലിയുമെല്ലാം വേണ്ടെന്ന് വെച്ചതാണ്.
കൊവിഡിന് ശേഷം ഒരു ചെയ്ഞ്ച് വേണമെന്ന് തോന്നി. മുംബൈ ജ്യോതിക ജനിച്ചു വളര്‍ന്ന സ്ഥലമാണ്. കൂടാതെ കൂടുതല്‍ അവസരങ്ങളും അവിടെയാണ്. കരിയറില്‍ 27 വര്‍ഷം അവള്‍ എനിക്ക് വേണ്ടി സുഹൃത്തുക്കളെയും കുടുംബത്തിനെയും എല്ലാം വേണ്ടെന്ന് വെച്ചു. പിന്നീടാണ് അവളും ജീവിതത്തില്‍ ഒരുപാട് അര്‍ഹിക്കുന്നുണ്ടെന്ന് തോന്നിയത്. അവള്‍ക്കും സുഹൃത്തുക്കളെ വേണം, ഫിനാന്‍ഷ്യലി ഇന്റിപെന്‍ഡന്റ് ആയിരിക്കണം. ജോലി ചെയ്യാനാകണം. അങ്ങനെയാണ് മുംബൈയിലേക്ക് മാറുന്നത്. ഇവിടെ അധികം പേര്‍ക്ക് എന്നെ അറിയില്ല എന്നതിനാല്‍ തന്നെ കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാനാകുന്നുണ്ട്. അവസരങ്ങളും ഇവിടെ കൂടുതലാണ്. ഇപ്പോള്‍ മുംബൈയിലും ചെന്നൈയിലുമായി ഞാന്‍ ജീവിതം ബാലന്‍സ് ചെയ്യുന്നു എന്നാണ് സൂര്യ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്