ബോളിവുഡിലെ ഏറ്റവും വിവാദപരമായ പ്രണയങ്ങളിലൊന്നായിരുന്നു മലൈക അറോയും അർജുൻ കപൂറും തമ്മിലുള്ള ബന്ധം. 51 കാരിയായ മലൈകയും 39 കാരനായ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിലും അവരുടെ രണ്ട് കുടുംബങ്ങളിലും വലിയ കോളിളക്കം സൃഷ്ടിച്ചു.
എന്നാൽ കുറച്ചു മാസങ്ങളായി ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ ബോളിവുഡിൽ സജീവമാണ്. ഇപ്പോഴിതാ ഇക്കാര്യം അർജുൻ കപൂർ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. മുംബൈയിൽ ദീപാവലി ആഘോഷത്തിനിടെ ആരാധകർക്ക് മുന്നിൽ വെച്ചാണ് അർജുൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ആരാധകൻ മലൈകയുടെ പേര് വിളിച്ചുപറഞ്ഞത് കേട്ടതോടെയാണ് താൻ സിംഗിളാണെന്ന് അർജുൻ വെളിപ്പെടുത്തിയത്. ഇതോടെ മലൈകയും അർജുനും വഴിപിരിഞ്ഞു എന്ന് ഉറപ്പിച്ചു ആരാധകർ.
2018-ലാണ് മലൈകയും അർജുനും ഡേറ്റിംഗ് ആരംഭിച്ചത്. എന്നിരുന്നാലും, ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരിക്കലും തുറന്ന് പറഞ്ഞിരുന്നില്ല, എന്നാൽ അവരുടെ അവധിക്കാലങ്ങളിൽ നിന്നുള്ള പ്രണയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ജന്മദിനങ്ങളിൽ പരസ്പരം ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ മാസം മലൈകയുടെ പിതാവ് അനിൽ മേത്തയുടെ മരണശേഷം അർജുൻ മലൈകയെ സന്ദർശിച്ചിരുന്നു.
സല്‍മാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. 2017-ൽ വിവാഹമോചനം നേടിയ ശേഷം അവർ തങ്ങളുടെ മകൻ അർഹാനുമായി സഹ-രക്ഷാകർതൃത്വത്തിലാണ്നി ർമ്മാതാവ് ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോണ ഷോരി കപൂറിന്റെയും മകനാണ് അർജുൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്