ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ബോളിവുഡ് നടനാണ് അക്ഷയ് കുമാർ. താരം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. ഇത്തവണ ദീപാവലി സമ്മാനമായി അയോദ്ധ്യയിലെ വാനരന്മാരെ സഹായിച്ചിരിക്കുകയാണ് അക്ഷയ് കുമാർ.
അയോധ്യയിലെ രാമക്ഷേത്രത്തിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനായി ഒരു കോടി രൂപയാണ് താരം സംഭാവന നൽകിയത്. പ്രതിദിനം 1200 കുരങ്ങുകൾക്ക് ഭക്ഷണം നൽകാനാണ് താരം സഹായിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ആഞ്ജനേയ സേവ ട്രസ്റ്റിനാണ് പണം കൈമാറിയത്. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയുടെയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് കുമാർ പണം നല്‍കിയത്.
ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ കീഴിലുള്ള ട്രസ്റ്റാണ് ആഞ്ജനേയ സേവ ട്രസ്റ്റ്. അയോദ്ധ്യയിലേക്കുളള ദീപാവലി സമ്മാനമായിട്ടാണ് അക്ഷയ് കുമാറിന്റെ തീരുമാനമെന്ന് താരത്തിന് ഒപ്പമുളളവർ പറഞ്ഞു.
പുണ്യ സ്ഥലങ്ങളില്‍ വാനരന്മാർ നേരിടുന്ന പ്രശ്നത്തെ കുറിച്ച് അറിഞ്ഞപ്പോഴാണ് ചെറിയൊരു സഹായം നല്‍കാൻ തീരുമാനിച്ചതെന്നാണ് അക്ഷയ് കുമാർ സഹായത്തെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ മാസം അക്ഷയ് കുമാർ ഹാജി അലി ദർഗ നവീകരണ പദ്ധതിക്കായി 1.21 കോടി രൂപ സംഭാവന നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്