ആത്മീയ പ്രഭാഷകയും ഗായികയുമായ ജയ കിഷോരിയ്ക്ക് നേരെ സോഷ്യൽമീഡിയയിൽ വിമർശനം കടുക്കുന്നു. പ്രഭാഷണങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകർത്താറില്ല എന്ന വിമർശനമാണ് ജയയ്ക്ക് നേരെ ഉയരുന്നത്.
ജയ കിഷോരിയുടെ ആഢംബര ജീവിതത്തെ കുറിച്ച് തെളിവു സഹിതം ചർച്ച ചെയ്യുകയാണ് നെറ്റിസണ്‍സ്.
വിമാനത്താവളത്തില്‍ നിന്നെടുത്ത ജയ കിഷോരിയുടെ ഒരു വീഡിയോയാണ് യുവതിയുടെ ആഢംബര ജീവിതത്തെ കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും സജീവമാക്കിയത്. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ യാത്രയ്ക്കായി എത്തിയ ജയ കിഷോരി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയിലുള്ളത്. അവരുടെ കൈയില്‍ ലഗേജുകളും കാണാം. ഇതില്‍ ഉള്‍പ്പെട്ട ജയ കിഷോരിയുടെ ഹാൻഡ് ബാഗാണ് ചർച്ചാവിഷയമായത്.
ആഡംബര ബ്രാൻഡായ ക്രിസ്റ്റിയൻ ഡിയോറിന്റെ ഈ ബാഗിന് ഏകദേശം രണ്ട് ലക്ഷം രൂപ വില വരും. സുഖലോലുപതയ്‌ക്കെതിരെ സംസാരിക്കുന്ന എപ്പോഴും ലാളിത്യത്തെ കുറിച്ച് പറയുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇത്ര വില കൂടിയ ബാഗ് ഉപയോഗിക്കാൻ കഴിയുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ഗോവധത്തിനെതിരെ പ്രസംഗിക്കുന്ന ജയ കിഷോരി പശുക്കുട്ടിയുടെ തോലുകൊണ്ട് നിർമിച്ച ബാഗാണ് ഉപയോഗിക്കുന്നതെന്നും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.
Spiritual preacher Jiya Kishori deleted her video where she was carrying a Dior bag worth ₹ 210000 only
btw she preach Non-Materialism & call herself as Devotee of Lord Krishna.
One more thing : Dior makes bag by using Calf Leather 🐄
pic.twitter.com/0mg3gcm7l9— Veena Jain (@DrJain21) October 25, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്