കെയ്റ്റ്ലിൻ ജെന്നറുമായി ബന്ധം ഊട്ടിഉറപ്പിച്ച് കിം കർദാഷിയാൻ. ജെന്നറിന്റെ 75-ാം ജന്മദിനം ആഘോഷിക്കാൻ കർദാഷിയാൻ സ്റ്റെപ്പ് ബ്രദർ ബ്രോഡി ജെന്നർ, ഭാര്യ ടിയ ബ്ലാങ്കോ, അവരുടെ 15 മാസം പ്രായമുള്ള മകൾ ഹണി എന്നിവർക്കൊപ്പം ചേർന്നു.
"മാലിബുവിലെ കഴിഞ്ഞ രാത്രിയിലെ അത്താഴം വളരെ പ്രത്യേകതയുള്ളതായിരുന്നു,കുടുംബമാണ് എല്ലാം! നിരവധി കുട്ടികളും നിരവധി പേരക്കുട്ടികളും, എല്ലാം ഒരിടത്ത്, ഒരേ സമയം'' - ഒക്ടോബർ 29-ന് കെയ്റ്റ്ലിൻ ഇൻസ്റ്റാഗ്രാമിൽ എഴുതി.
"നിങ്ങൾ എല്ലാവരും എൻ്റെ ജന്മദിന സായാഹ്നം വളരെ സവിശേഷമാക്കി... നിങ്ങളുടെ ചിന്തനീയവും ഉദാരവുമായ സമ്മാനങ്ങൾ എന്റെ രാത്രിയെ മാറ്റിമറിച്ചു. ഞാൻ നിങ്ങളെ എല്ലാവരെയും വളരെയധികം സ്നേഹിക്കുന്നുവെന്നും കെയ്റ്റ്ലിൻ കൂട്ടിച്ചേർത്തു,
'എഴുപത്തിയഞ്ചാം ജന്മദിനാശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന അടിക്കുറിപ്പോടെ കിം സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ കെയ്റ്റ്ലിനുമൊത്തുള്ള സെൽഫി പങ്കുവെച്ചിരുന്നു. അതിനിടെ, കോട്‌നി കർദാഷിയാൻ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ കെയ്റ്റ്‌ലിൻ്റെ ജന്മദിന കേക്കിൻ്റെ ഫോട്ടോ പോസ്റ്റ് ചെയ്തു.
ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തിയുള്ള ട്രാൻസ്ജെൻഡർ എന്നറിയപ്പെടുന്നത് കെയ്റ്റ്ലിനാണ്. 66–ാം വയസ്സിൽ മനസ്സുകൊണ്ട് ഒരു സ്ത്രീയാണെന്നു വെളിപ്പെടുത്തുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വില്യം ബ്രൂസ് ജെന്നർ എന്നായിരുന്നു കെയ്‌റ്റ്‌ലിൻ ജെന്നറിന്റെ ആദ്യ പേര്.
അഭിനയത്തിനൊപ്പം സംവിധാനം, നിർമാണം, തിരക്കഥ എന്നിങ്ങനെ പല മേഖലകളിലും ബ്രൂസ് കൈവച്ചു. ഇതെല്ലാം വിജയമാകുകയും ചെയ്തു. ബ്രൂസിന്റെ കൂടി കഠിനാധ്വാനത്തിന്റെ ഫലമായാണ് അമേരിക്കൻ ടെലിവിഷന്‍ ലോകത്തെ ശക്തമായ സാന്നിധ്യമായി കർദാഷിയാൻ കുടുംബം വളർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്