സായ് പല്ലവി ഏവർക്കും പ്രിയപ്പെട്ട താരം ആണ്. ഇപ്പോൾ മലയാളത്തില്‍ സംസാരിക്കാൻ പേടിയാണെന്ന് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് താരം. അതിന് കാരണവും താരം പറയുന്നുണ്ട്.
മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് കാരണമെന്നാണ് നടി വ്യക്തമാക്കുന്നത്.
അമരന്‍ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സായി പല്ലവി ഇക്കാര്യം പറഞ്ഞത്.
ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അമരൻ'. മേജര്‍ മുകുന്ദ് വരദരാജന്‍റെ യഥാര്‍ത്ഥജീവിതമാണ് സിനിമയുടെ പ്രമേയം. മുകുന്ദിന്‍റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസിനെയാണ് സായ് പല്ലവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്