സിനിമാ താരങ്ങളും അവരുടെ പ്രതിഫലവും എന്നും ചർച്ചയാവുന്ന കാര്യമാണ്. ഇപ്പോൾ ബോളിവുഡ് താരങ്ങളെ കടത്തിവെട്ടി പ്രതിഫലത്തില്‍ അല്ലു അർജുൻ മുന്നില്‍ എന്ന വാർത്തയാണ് പുറത്തു വരുന്നത്. പുഷ്പ 2 എന്ന ചിത്രത്തില്‍ അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലം 300 കോടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്ത്യൻ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ഷാരൂഖ് ഖാനായിരുന്നു. ജവാൻ സിനിമയില്‍ 250 കോടി രൂപയാണ് ഷാരൂഖ് വാങ്ങിയ പ്രതിഫലം എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
എന്നാല്‍ ഷാരൂഖ് ഖാനെ കടത്തിവെട്ടി തെന്നിന്ത്യയില്‍ നിന്ന് വിജയ് എത്തിയിരുന്നു. ദളപതി 69 എന്ന താരത്തിന്റെ അവസാന ചിത്രത്തില്‍ വാങ്ങുന്ന പ്രതിഫലം 275 കോടി എന്നാണ് പുറത്തു വന്ന റിപ്പോർട്ട്.
അതേസമയം ഇപ്പോൾ വിജയ്‌യെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അല്ലു അർജുൻ. ആരാധകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. പ്രീ റിലീസ് ബിസിനസിലൂടെ പുഷ്പ 2, 1,085 കോടി നേടിയത് വലിയ വാർത്തയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്